Sunday 25 November 2012

ശ്രീകണ്ഠേശ്വരം

                            ശ്രീകണ്ഠേശ്വരം : 66-ാമത് അനുസ്മരണം98


     നിഘണ്ടു  എന്ന  പദത്തിന്റെ  പര്യായമായി  മലയാളികളുടെ  മനസ്സില്‍  അനശ്വരസ്ഥാനം  കൈവരിച്ച  ഒരപൂര്‍വ്വവവവബൃഹദ്ഗ്രന്ഥമാണ്   ശബ്ദതാരാവലി.  മലയാളത്തില്‍  മറ്റൊരു  നിഘണ്ടുവിനും  ഇത്രയേറെ  ജനപ്രീതി  നേടുവാ൯  കഴിഞ്ഞിട്ടില്ല.  കൈരളിക്കു  സമര്‍പ്പിച്ച വിലപേറില്ലാത്ത  ഒരു  രത്നാഭരണം   എന്നാണ്   മഹാകവി  ഉള്ളൂര്‍  ശബ്ദതാരാവലിയെ  വിശേഷിപ്പിച്ചിട്ടുള്ളത്.  
           
     മഹാനായ  ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ  കാല്‍നൂറ്റാണ്ടുകാലത്തെ  ​അശ്രാന്തപരിശ്രമത്തിന്റെ  ഫലമായിട്ടാണ്  മഹത്തായ  ഈ  നിഘണ്ടു  നമുക്കു ലഭിച്ചത്. 1864-ല്‍ തിരുവനന്തപുരത്തെ  ശ്രീകണ്ഠേശ്വരത്ത്  ജനിച്ച  അദ്ദേഹം  1946 - ല്‍  അന്തരിച്ചു.

സി.വി.രാമ൯

     ഇന്ത്യയിലെ  ഏറ്റവുംമികച്ച  ശാസ്ത്രജ്ഞനായ  സി.വി.രാമ൯  തമിഴ്നാട്ടിലെ  തൃശ്ശിനാപ്പിള്ളിയില്‍  1888  നവംബര്‍  7-ന്  ജനിച്ചു.  ചന്ദ്രശേഖര വെങ്കിട്ടരാമ൯  എന്ന്  മുഴുവ൯ പേര്.  രാമ൯ ഇഫക്ട്  എന്നത്  പ്രധാന  കണ്ടുപിടിത്തം.  ഇതിന്  1930- ല്‍  ഭൗതികശാസ്ത്രത്തിനുള്ള  നൊബേല്‍സമ്മാനം  ലഭിച്ചു.  1947-ല്‍  INDIAN ACADEMY OF SCIENCES   സ്ഥാപിച്ചു.  1954- ല്‍  ഭാരതരത്നം  ബഹുമതി  ലഭിച്ചു.  1970  നവംബര്‍  21-ന്   അന്തരിച്ചു...................................  

കവിത


-->
കേരളം -ദൈവത്തിന്റെ സ്വന്തംനാട്
                                                                            

കേരളം കേരളം കേരകേദാരകേരളം
മോഹനം മനോഹരം ശ്യാമസുന്ദര കേരളം
നീലാകാശവും നീര്‍ച്ചോലകളും
നീളെ നിറയുന്ന പാടങ്ങളും
സാമഗാനം പാടും അരുവികളും
പാറിപ്പറക്കുന്ന പറവകളും
മാധുര്യമൂറുന്ന മലയാളഭാഷയും
നാവില്‍ തൂകുന്നകേരളം
കായല്‍പ്പരപ്പും കടല്‍ത്തീരവും
കാല്‍ച്ചിലമ്പണിയിച്ച കേരളം
ശാരികപ്പൈതലും കഥകളിമുദ്രയും
കോള്‍മയിര്‍ക്കൊള്ളിച്ച കേരളം
കല്ല്യാണസൗഗന്ധികം-കൃഷ്ണഗാഥ
കല്ലോലിനിയായ കേരളം
ശാകുന്തളവും നളചരിതവും
കാതില്‍ കേള്‍പ്പിച്ച കേരളം
ആശാ൯,ഉള്ളൂര്‍,വള്ളത്തോളും
ആശയം പകര്‍ന്നൊരു കേരളം
ഇരയിമ്മ൯തമ്പിയും സ്വാതിതിരുന്നാളും
ഈണം നല്‍കിയ കേരളം
വഞ്ചിപ്പാട്ടീണം നിറഞ്ഞൊരീ നാടിതു
മഞ്ജുള മരതക കേരളം
മാവേലിമന്ന൯ വിരുന്നുവരുന്നൊരു
                                        മാദകലാവണ്യ  കേരളം...        SANDHYA GOPINADH
                                                                                HSA -MALAYALAM
                                                                                SKVHS NANNIYODE 

Sunday 15 July 2012

വായനാദിനം

ജൂണ്‍19 --ഞങ്ങളുടെ വായനാലോകത്തിന്‍ടെ വാതായനങ്ങള്‍ ഞങ്ങള്‍ക്കായി

     തുറന്ന ദിവസം

  അക്ഷരലോകം
                              

Wednesday 11 July 2012

മാതൃഭാഷ

ഭാഷ എന്നാല്‍ കുറേ നാമങ്ങളും ക്രിയകളും വിശേഷണങ്ങളും മാത്രമല്ല, ഒരു ജനത തങ്ങളെത്തന്നെയും ലോകത്തെയും നോക്കിക്കാണുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്ന ഒരു രീതിതന്നെയാണ്.എന്നാല്‍ ഇന്ന് ഭാഷയില്‍ മാത്രമല്ല,സംസ്കാരത്തിലും കലയിലും ആഹാരരീതിയിലും വേഷവിധാനത്തിലും അധിനിവേശസംസ്കാരം കലര്‍ന്നുകഴിഞ്ഞു. കലര്‍പ്പില്ലാത്ത സംസ്കാരം എന്നൊന്ന് ഇനിയുണ്ടാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. പക്ഷെ, നാം ഒന്ന് അറിയേണ്ടതുണ്ട്. ഈ അധിനിവേശസംസ്കാരത്തില്‍ സര്‍വവും ലയിച്ചുപോയാല്‍ നഷ്ടപ്പെടുന്നത് നമ്മുടെ സ്വത്വം ആണെന്നത്! അതിനാല്‍ നാം ജാഗരൂകരായേതീരൂ                         .   മാത്യഭാഷ നമ്മുടെ  സ്വത്വത്തിന്‍ടെ ആദ്യത്തെ കൊടിയടയാളമാണ്. ആതിനോടുള്ള      
സ്നേഹാദരങ്ങള്‍  വീണ്ടെടുക്കണം. അതിന്‍ടെ വളര്‍ച്ചക്കായി മനസാ വാചാ കര്‍മണാ ഉചിത സംഭാവനകളര്‍പ്പിക്കണം....................................................